സഖാക്കൾക്ക് ഹാപ്പിയാകാൻ ഗോവിന്ദൻ്റ ഹാപ്പി സ്ക്വയർ.

സഖാക്കൾക്ക് ഹാപ്പിയാകാൻ ഗോവിന്ദൻ്റ ഹാപ്പി സ്ക്വയർ.
Jan 10, 2025 11:45 AM | By PointViews Editr

തളിപ്പറമ്പ്: പാർട്ടി സഖാക്കൾക്ക് വിലസാനും അണികളെ നിയന്ത്രിച്ച് പാർട്ടിയിൽ നിലനിർത്താനും ഉദ്ദേശിച്ച്എംഎൽഎ ഫണ്ടിൽനിന്ന്‌ 2.72 കോടി രൂപ ചെലവിൽ ഹാപ്പിനസ് സ്ക്വയർ ചിറവക്കിൽ നിർമാണം പൂർത്തിയാക്കി.സാംസ്കാരിക കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് മുൻപ് നിർമിച്ച ചെറുശ്ശേരി സർഗാലയമാണ് ഹാപ്പിനസ് സ്ക്വയറാക്കി പുനർനിർമിച്ചത്.

ജനങ്ങൾക്ക് ഒത്തുചേരാനെന്ന പേരിലാണ് പക്ഷെ ഹാപ്പിനസ് സ്ക്വയർ തുടങ്ങിയിട്ടുള്ളത് എന്നാണ് അവകാശവാദം. എം. വി.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ തളിപ്പറമ്പിലെ ജനങ്ങൾക്ക് ഒത്തുചേരാനും പരിപാടികൾ അവതരിപ്പിക്കാനും ഹാപ്പിനസ് സ്ക്വയർ വേദിയാകുമെന്ന് എം.എൽ.എ പറഞ്ഞു. തളിപ്പറമ്പ് സൗന്ദര്യവൽക്കരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്യമൃഗങ്ങളിൽ നിന്ന് ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി ആന മതിൽ നിർമിക്കാൻ പണമില്ലെന്ന് പറയുന്ന സർക്കാരാണ് ഭരണകക്ഷി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ ചുമ്മാ പാർട്ടി പ്രവർത്തകർക്ക് ചുറ്റിമറിയാൻ 2.72 കോടി രൂപ പുല്ലുപോലെ വീശിയെറിയുന്നത്.

തളിപ്പറമ്പിൻ്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ മുതൽക്കൂട്ടാകാൻ ലോ കോളേജ് ഉടൻ തുടങ്ങുമെന്ന് എം എൽ.എ പറഞ്ഞു. തളിപ്പറമ്പിനെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷൻ ആക്കുകയാണ് ലക്ഷ്യം. കിലയുടെ ഭൂമിയിൽ ഫുട്ബോൾ സ്റ്റേഡിയം ഉടൻ തുടങ്ങും . തളിപ്പറമ്പിൽ നിന്ന് വിമാനത്താവളത്തിലേക്കുളള പുതിയ റോഡിൻ്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇതിൻ്റെ പുരോഗതി ഓരോ മാസവും കൃത്യമായ അവലോകനം ചെയ്യുന്നുണ്ട്. നാടുകാണിയിലെ സഫാരി പാർക്കിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. തളിപ്പറമ്പ്‌ ഡസ്‌റ്റിനേഷൻ മാനേജ്‌മെന്റ്‌ കൗൺസിൽ വെബ്‌സൈറ്റ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.കെ രത്നകുമാരി പ്രകാശനം ചെയ്തു.

ടിഡിഎംസി ലോഗോ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദനും റീഡിങ്‌ കഫേ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണനും ഉദ്‌ഘാടനം ചെയ്തു. പി ഡബ്ലിയു ഡി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാപ്പിനസ് സ്ക്വയർ ആർക്കിടെക്റ്റുമാരായ ഫഹ്മി അബ്ദുള്ള, തെൻസിഹ ഷെറിൻ അഹമ്മദ്, സ്പെഷ്യൽ ഒളിംപിക്സിൽ മെഡൽ നേടിയ സ്റ്റെജോ വിൽസൺ, വേദിയിൽ ആദ്യമായി നൃത്തം അവതരിപ്പിച്ച അനവദ്യ എന്നിവർക്ക് എംഎൽഎ ഉപഹാരം നൽകി.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പദ്‌മനാഭൻ, തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ ഒ.സുഭാഗ്യം, കെ.എം.ലത്തീഫ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർപേഴ്‌സൺ പി.കെ.ശ്യാമള ടീച്ചർ, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം ചന്ദ്ര, ഡി.ടി.പി.സി മുൻ സെക്രട്ടറി ജിജേഷ് കുമാർ, ഡി.ഇ.ഒ ഇൻ ചാർജ് മനോജ് കുമാർ, സിനിമ സംവിധായകൻ ഷെറി ഗോവിന്ദ്, കെ.സന്തോഷ്, പി.പി.മുഹമ്മദ് നിസാർ, അനിൽ പുതിയ വീട്ടിൽ, ജോജി ആനിത്തോട്ടം, കെ.സി രാമചന്ദ്രൻ, വത്സൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടനശേഷം കലാപരിപാടികളും തേവർ ബാൻഡിൻ്റെ മ്യൂസിക്കൽ നൈറ്റും അരങ്ങേറി..

Govinda's Happy Square for comrades to be happy.

Related Stories
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Jan 18, 2025 12:26 AM

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ്...

Read More >>
സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

Jan 17, 2025 12:24 PM

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ...

Read More >>
കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

Jan 15, 2025 01:16 PM

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ്...

Read More >>
ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

Jan 14, 2025 09:41 PM

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി...

Read More >>
ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

Jan 14, 2025 08:39 PM

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി...

Read More >>
Top Stories